Your Image Description Your Image Description

കാനഡയിൽ പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങൾ കുട്ടിയിടിച്ച് മലയാളി ഫ്ലൈയിങ് സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. കാനഡ സ്വദേശിയായ സഹവിദ്യാർഥിയും മരിച്ചു. തൃപ്പൂണിത്തുറ സ്വദേശിയായ ശ്രീഹരി സുകേഷ് (23), കാനഡ സ്വദേശി സാവന്ന മേയ്റോസുമാണ് മരിച്ചത്.

സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥൻ തൃപ്പൂണിത്തുറ സ്റ്റാച്യു ന്യൂറോഡ് കൃഷ്ണ എൻക്ലേവ് 1 എയിലെ സുകേഷിന്റെയും യു.എസ്.ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി.കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയാണ് വിവരം അറിയിച്ചത്.

Related Posts