Your Image Description Your Image Description

വാഷിങ്ടണ്‍: നിങ്ങളുടെ ഒരാഴ്ചത്തെ ജോലി രണ്ടോ മൂന്നോ ദിവസങ്ങളായി ചുരുങ്ങുന്ന അവസ്ഥ സങ്കല്‍പ്പിച്ചാലോ? ഇത് വെറുമൊരു സങ്കല്‍പ്പമല്ല, മറിച്ച് അടുത്ത ദശകത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയുള്ള ഒന്നാണെന്നാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സ്.

ജിമ്മി ഫാല്‍ക്കണിന്റെ ദ ടുനൈറ്റ് ഷോ സ്റ്റാറിങ് എന്ന പരിപാടിയിലാണ് അദ്ദേഹത്തതിന്റെ പ്രവചനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. അടുത്ത ദശാബ്ദത്തിനുള്ളില്‍ ഭൂരിപക്ഷം ജോലികളും മിഷ്യനുകളും ചെയ്യുന്ന രീതിയിലേക്ക് മാറുമെന്ന് ബില്‍ഗേറ്റ്‌സ് വ്യക്തമാക്കുന്നു.

നാല് പതിറ്റാണ്ടുകളായി ആഴ്ചയില്‍ അഞ്ച് ദിവസം ജോലി എന്നതാണ് നിലനില്‍ക്കുന്നത്. അടുത്ത പതിറ്റാണ്ടില്‍ ഇതില്‍ മാറ്റമുണ്ടാവും. എ.ഐ ജോലികളില്‍ മനുഷ്യനെ സഹായിക്കുക മാത്രമല്ല അവര്‍ക്ക് പകരമാവുകയും ചെയ്യും. രണ്ട് ദിവസം മാത്രമായി ജോലി ചുരുങ്ങും.

ജെ.പി മോര്‍ഗന്‍ സിഇഒ ജാമി ഡിമോണ്‍ അടുത്തിടെ സമാന അഭിപ്രായം പറഞ്ഞിരുന്നു. ആഴ്ച്ചയില്‍ മൂന്നര പ്രവര്‍ത്തിദിനങ്ങള്‍ മാത്രം വരുന്ന ഭാവി എ.ഐ കാരണം ഉണ്ടാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.ഓട്ടോമേഷന്റെ വേഗത കണക്കിലെടുക്കുമ്പോള്‍ ഇത് പ്രായോഗികമാണെന്നാണ് അദ്ദേഹം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts