Your Image Description Your Image Description

സ്വർണം മോഷ്ടിച്ച് രാജ്യം വിടാൻ ശ്രമിച്ച മൂന്നു വി​ദേശികളെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീലങ്കൻ പൗരൻമാരാണ് പിടിയിലായത്.മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് എയർപോർട്ട് സെക്യൂരിറ്റിയുമായി ഏകോപിപ്പിച്ചാണ് ഇവരെ പിടിക്കൂടുന്നത്.

മത്ര വിലായത്തിലെ തൊഴിലുടമയുടെ വസതിയിൽനിന്നായിരുന്നു വീട്ടുജോലിക്കാരി ഉൾപ്പെടെയുള്ള സംഘം സ്വർണം മോഷ്ടിച്ചത്. അറസ്റ്റിലായ വ്യക്തികൾക്കെതിരായ നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് ആർ.ഒ.പി അറിയച്ചു.

Related Posts