Your Image Description Your Image Description

ഒ​മാ​നി​ൽ വി​വാ​ഹ​മോ​ച​ന​ക്കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​താ​യി റി​​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം 4100ല​ധി​കം വി​വാ​ഹ​മോ​ച​ന​ങ്ങ​ളാ​ണ് ഫ​യ​ൽ ചെ​യ്ത​തെ​ന്ന് സു​പ്രീം ജു​ഡീ​ഷ്യ​റി കൗ​ൺ​സി​ലി​ന്റെ പു​തി​യ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ചെ​റു​പ്പ​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ലും വി​ദ്യാ​ഭ്യാ​സ​വും വ​രു​മാ​ന​വും കു​റ​ഞ്ഞ​വ​രി​ലു​മാ​ണ് വി​വാ​മോ​ച​നം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​മാ​നി​ൽ 4122 വി​വാ​ഹ​മോ​ച​ന​ക്കേ​സു​ക​ളാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഏ​ഴ് ശ​ത​മാ​നം വ​ർ​ധ​ന​യാ​ണി​ത്. പ്ര​തി​ദി​നം ശ​രാ​ശ​രി 11 വി​വാ​ഹ​മോ​ച​ന​ക്കേ​സു​ക​ൾ എ​ന്ന​തോ​തി​ലാ​ണ് റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രി​ക്കു​ന്ന​ത്.

2022ലെ 15,400​ൽ​നി​ന്ന് 2023ൽ 14,716 ​ആ​യി വി​വാ​ഹ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടും വി​വാ​ഹ​മോ​ച​ന തോ​തി​ൽ വ​ർ​ധ​ന​യാ​ണ് കാ​ണി​ക്കു​ന്ന​ത്. 2023ൽ ​ആ​കെ 3828ൽ ​അ​ധി​കം വി​വാ​ഹ​മോ​ച​ന​ക്കേ​സു​ക​ളാ​യി​രു​ന്നെ​ങ്കി​ൽ 2022ൽ ​ഇ​ത് 4160 ആ​യി​രു​ന്നു. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 2021ൽ ​വി​വാ​ഹ​മോ​ച​ന​ങ്ങ​ളി​ൽ 12 ശ​ത​മാ​നം വ​ർ​ധ​ന ഉ​ണ്ടാ​യ​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Related Posts