Your Image Description Your Image Description

ഒമാനിൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ​രി​സ്ഥി​തി സൗ​ഹൃ​ദ ബാ​ഗു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം ഷോ​പ്പി​ങ് സെ​ന്റ​റു​ക​ളോ​ടും റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. പ​ല വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളും കാ​ശ് ഈ​ടാ​ക്കി​യും മ​റ്റു​മാ​ണ് ഇ​ത്ത​രം ബാ​ഗു​ക​ൾ ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, സൗ​ജ​ന്യ ബാ​ഗ് എ​ന്ന ഓ​പ്ഷ​ൻ അ​ടി​സ്ഥാ​ന സേ​വ​ന​ത്തി​ന്റെ ഭാ​ഗ​മാ​യ​തി​നാ​ൽ അ​ത് നീ​ക്കു​ക​യോ മാ​റ്റി​സ്ഥാ​പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

വാ​ണി​ജ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണം ഉ​റ​പ്പു​ന​ൽ​കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഈ ​നി​ർ​ദേ​ശ​മെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​വും ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യും പ​റ​ഞ്ഞു.

 

Related Posts