Your Image Description Your Image Description

ഒമാനിൽ നികുതി നിയമം ലംഘിച്ച ഒരു കമ്പനിയിലെ ജീവനക്കാരന് ആറ് മാസം തടവും 5,000 റിയാൽ പിഴയും. ആറ് മാസം തടവും 2,000 റിയാൽ പിഴയും ചുമത്തിയ കോടതി നികുതി അതോറിറ്റിക്ക് സിവിൽ നഷ്ടപരിഹാരമായി 3,000 റിയാൽ നൽകാനും ഉത്തരവിടുകയായിരുന്നു. ഇതോടെയാണ് മൊത്തം പിഴ 5,000 റിയാൽ ആയത്.

ആദായനികുതി നിയമം (നമ്പർ 28/2009) ലംഘിച്ച് നികുതി റിട്ടേണുകൾ മനഃപൂർവ്വം സമർപ്പിക്കാതിരുന്നതിനാണ് അൽ ബുറൈമി വിലായത്തിലെ ഒരു പ്രാഥമിക കോടതി കർശന ജുഡീഷ്യൽ വിധി പുറപ്പെടുവിച്ചത്.

പ്രതിയുടെ വൻതോതിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അതോറിറ്റിയുടെ നികുതി വെട്ടിപ്പ് വിരുദ്ധ വകുപ്പിന് വിവരം ലഭിച്ചതോടെയാണ് കേസെടുത്തതെന്നാണ് നികുതി അതോറിറ്റിയിലെ നിയമകാര്യ വകുപ്പ് ആക്ടിംഗ് ഡയറക്ടർ മുന ബിൻത് ഹംദാൻ ബിൻ സുലൈമാൻ അൽ കൽബാനിയ പറയുന്നത്.

Related Posts