Your Image Description Your Image Description

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ (ഐ.​ബി), അ​സി​സ്റ്റ​ന്റ് സെ​ൻ​ട്ര​ൽ ഇ​ന്റ​ലി​ജ​ൻ​സ് ഓ​ഫി​സ​ർ ഗ്രേ​ഡ് 2/എ​ക്സി​ക്യൂ​ട്ടി​വ് ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് ആ​ഗ​സ്റ്റ് 10 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ​വി​വ​ര​ങ്ങ​ൾ https://mha.gov.in/eu/notifications/vacancies ​ൽ. ജ​ന​റ​ൽ സെ​ൻ​ട്ര​ൽ സ​ർ​വി​സ്, ഗ്രൂ​പ് സി ​നോ​ൺ ഗ​സ​റ്റ​ഡ് വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ത​സ്തി​ക​യാ​ണി​ത്. ശ​മ്പ​ള നി​ര​ക്ക് 44,900-1,42,400 രൂ​പ.

ഒ​ഴി​വു​ക​ൾ: 3,717 ഒ​ഴി​വു​ക​ളാ​ണ് രാ​ജ്യ​മാ​കെ നി​ല​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. സം​വ​ര​ണം ചെ​യ്യ​പ്പെ​ടാ​ത്ത ഒ​ഴി​വു​ക​ൾ 1537 (ഇ.​ഡ​ബ്ല്യു.​എ​സ് 442, ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ 946, എ​സ്.​സി 566, എ​സ്.​ടി 226 എ​ന്നി​ങ്ങ​നെ​യാ​ണ് സം​വ​ര​ണ ഒ​ഴി​വു​ക​ൾ).

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ അം​ഗീ​കൃ​ത ബി​രു​ദം. ക​മ്പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം അ​ഭി​ല​ഷ​ണീ​യം. പ്രാ​യ​പ​രി​ധി 10.08.2025ൽ 18-27 ​വ​യ​സ്സ്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് അ​ഞ്ചു വ​ർ​ഷ​വും ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മൂ​ന്നു വ​ർ​ഷ​വും പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. റെ​ഗു​ല​ർ സ​ർ​വി​സി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നു​വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് 40 വ​യ​സ്സാ​ണ് പ്രാ​യ​പ​രി​ധി. മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അ​ഞ്ചു​വ​ർ​ഷ​ത്തെ ഇ​ള​വ് ല​ഭി​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​ർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

Related Posts