ഉദ്ഘാടനത്തിനൊരുങ്ങി സായിദ് നാഷനൽ മ്യൂസിയം

യുഎഇയുടെ ദേശീയ മ്യൂസിയം സായിദ് നാഷനൽ മ്യൂസിയത്തിന്റെ ഉദ്ഘാടനം ഉടൻ. സാദിയാത്ത് ദ്വീപിലെ കൾചറൽ ഡിസ്ട്രിക്ടിൽ ഉയർന്ന മ്യൂസിയത്തിന്റെ അവസാന മിനുക്കുപണികളും പൂർത്തിയാക്കി കരാറുകാർ അധികൃതർക്കു കൈമാറിയിരുന്നു. ഉദ്ഘാടന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മ്യൂസിയം ഉടൻ രാഷ്ട്രത്തിന് സമർപ്പിക്കുമെന്നാണ് സൂചന.

രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വീക്ഷണങ്ങളും മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് മ്യൂസിയം നിർമിച്ചത്. ഷെയ്ഖ് സായിദിന്റെ ജനനം മുതൽ മരണം വരെയുള്ള മുഹൂർത്തങ്ങൾ അനാവരണം ചെയ്യുന്ന മ്യൂസിയത്തിൽ രാജ്യത്തിന്റെ ചരിത്രം, സംസ്കാരം, ഭൂമിശാസ്ത്രം എന്നിവയെല്ലാം കാണാം.

More From Author

Leave a Reply

Your email address will not be published. Required fields are marked *