Your Image Description Your Image Description

ഖ​ത്ത​റി​ൽ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ യു.​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ലി​ൽ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ബ​ഹ്റൈ​ൻ. ന്യൂ​യോ​ർ​ക്കി​ൽ ചൊ​വ്വാ​ഴ്ച ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ബ​ഹ്റൈ​ൻ നി​ല​പാ​ട് അ​റി​യി​ച്ച​ത്.ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണം ഖ​ത്ത​റി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​ന്‍റെ​യും വ്യോ​മാ​തി​ർ​ത്തി​യു​ടെ​യും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന്‍റെ​യും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ച​ട്ട​ങ്ങ​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് യു.​എ​ന്നി​ലെ ബ​ഹ്റൈ​ൻ സ്ഥി​രം പ്ര​തി​നി​ധി അം​ബാ​സ​ഡ​ർ ജ​മാ​ൽ ഫാ​രെ​സ് അ​ൽ റു​വൈ​ഇ പ​റ​ഞ്ഞു.

‘അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന​ത്തി​ന്റെ​യും സു​ര​ക്ഷ​യു​ടെ​യും പ​രി​പാ​ല​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന തു​റ​ന്ന സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സം​വാ​ദ​ങ്ങ​ളി​ലൂ​ടെ​യും ന​യ​ത​ന്ത്ര മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വാ​ദി​ക്കു​ന്ന ബ​ഹ്റൈ​ന്‍റെ ശ​ക്ത​മാ​യ നി​ല​പാ​ട് അ​ൽ റു​വൈ​ഇ എ​ടു​ത്തു പ​റ​ഞ്ഞു. സ​മാ​ധാ​ന​പ​ര​മാ​യ പ​രി​ഹാ​ര​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *