Your Image Description Your Image Description

ഇ​ത്തി​ഹാ​ദ് റെ​യി​ലി​ന്‍റെ അ​തി​വേ​ഗ യാ​ത്രാ ട്രെ​യ്​​ൻ യാ​ഥാ​ര്‍ഥ്യ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. പ​ദ്ധ​തി പ്രാ​വ​ര്‍ത്തി​ക​മാ​വു​ന്ന​തോ​ടെ അ​ബൂ​ദ​ബി​യി​ല്‍ നി​ന്ന് ദു​ബൈ​യി​ല്‍ എ​ത്താ​ന്‍ കേ​വ​ലം 30 മി​നി​റ്റ് മാ​ത്രം മ​തി​യാ​വും. 17 വ​ര്‍ഷ​മാ​യു​ള്ള യു.​എ.​ഇ​യു​ടെ സ്വ​പ്‌​ന​പ​ദ്ധ​തി അ​ടു​ത്ത വ​ര്‍ഷം മു​ത​ല്‍ യാ​ഥാ​ര്‍ഥ്യ​മാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. റെ​യി​ൽ ശൃം​ഖ​ല​യു​ടെ നി​ര്‍മാ​ണം ഇ​തി​ന​കം പൂ​ര്‍ത്തി​യാ​യി​ട്ടു​ണ്ട്.

പാ​സ​ഞ്ച​ര്‍ സ്റ്റേ​ഷ​നു​ക​ളു​ടെ നി​ര്‍മാ​ണ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 2009 ജൂ​ണി​ല്‍ തു​ട​ക്കം കു​റി​ച്ച ഇ​ത്തി​ഹാ​ദ് റെ​യി​ല്‍ പ​ദ്ധ​തി പൂ​ര്‍ത്തി​യാ​വു​ന്ന​തോ​ടെ യു.​എ.​ഇ​യു​ടെ ഗ​താ​ഗ​ത​രം​ഗ​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റും. വി​വി​ധ എ​മി​റേ​റ്റു​ക​ള്‍ക്കി​ട​യി​ല്‍ ച​ര​ക്ക് നീ​ക്ക​വും പാ​സ​ഞ്ച​ര്‍ ഗ​താ​ഗ​ത​വും ഇ​ത്തി​ഹാ​ദ് റെ​യി​ല്‍ സു​ഗ​മ​മാ​ക്കും.

1200 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള പാ​ത​യി​ലൂ​ടെ 2030ഓ​ടെ ആ​റു​കോ​ടി​യി​ലേ​റെ ട​ണ്‍ ച​ര​ക്കും 365 കോ​ടി യാ​ത്രി​ക​രെ​യും ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​വു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. അ​ബൂ​ദ​ബി സൗ​ദി അ​തി​ര്‍ത്തി​യാ​യ ഗു​വീ​ഫ​ത്തി​ല്‍ നി​ന്ന് തു​ട​ങ്ങി ഫു​ജൈ​റ വ​രെ നീ​ളു​ന്ന​താ​ണ് ഇ​ത്തി​ഹാ​ദ് റെ​യി​ല്‍ ശൃം​ഖ​ല. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍ത്തി​യാ​യ​തി​നെ തു​ട​ര്‍ന്ന് 2016 മു​ത​ല്‍ ഷാ​ഹി​ല്‍ നി​ന്നും ഹ​ബ്ഷാ​നി​ല്‍ നി​ന്നും സ​ള്‍ഫ​ര്‍ ഗ്രാ​ന്യൂ​ളു​ക​ള്‍ റു​വൈ​സി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ന്നു​ണ്ട്.

Related Posts