Your Image Description Your Image Description

2025ലെ ​ആ​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ൽ പ്രാ​ദേ​ശി​ക​മാ​യി യു.​എ.​ഇ നാ​ലാം സ്ഥാ​ന​ത്തും ആ​ഗോ​ള​ത​ല​ത്തി​ൽ 52ാം സ്ഥാ​ന​ത്തു​മെ​ത്തി. 163 രാ​ജ്യ​ങ്ങ​ളി​ലാ​യി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ഇ​ക്ക​ണോ​മി​ക്‌​സ് ആ​ൻ​ഡ്​ പീ​സ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സൂ​ചി​ക ത​യാ​റാ​ക്കു​ന്ന​ത്. രാ​ജ്യ​ങ്ങ​ളെ അ​വ​യു​ടെ സ​മാ​ധാ​ന നി​ല​വാ​ര​മ​നു​സ​രി​ച്ച് റാ​ങ്ക് ചെ​യ്താ​ണ് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര, അ​ന്ത​ര്‍ദേ​ശീ​യ സം​ഘ​ര്‍ഷ​ങ്ങ​ള്‍, സാ​മൂ​ഹി​ക സു​ര​ക്ഷ, സൈ​നി​ക​വ​ത്ക​ര​ണം തു​ട​ങ്ങി വി​വി​ധ ഘ​ട​ക​ങ്ങ​ളെ​യും ക​ണ​ക്കാ​ക്കും.

മി​ഡി​ലീ​സ്റ്റ്, നോ​ര്‍ത്ത് ആ​ഫ്രി​ക്ക (മെ​ന) മേ​ഖ​ല​യി​ല്‍ ഖ​ത്ത​ർ ഒ​ന്നാം സ്ഥാ​ന​ത്തും ആ​ഗോ​ള​ത​ല​ത്തി​ൽ 27ാം സ്ഥാ​ന​ത്തു​മാ​ണ്. കു​വൈ​ത്താ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്. ആ​ഗോ​ള​ത​ല​ത്തി​ൽ കു​വൈ​ത്ത്​ 31ാം സ്ഥാ​ന​ത്തു​മെ​ത്തി. ഒ​മാ​ൻ മൂ​ന്നാം സ്ഥാ​ന​ത്തും ആ​ഗോ​ള​ത​ല​ത്തി​ൽ 42ാം സ്ഥാ​ന​ത്തു​മാ​ണ്. 2014 മു​ത​ൽ ആ​ഗോ​ള സ​മാ​ധാ​നം വ​ഷ​ളാ​യി​വ​രു​ക​യാ​ണെ​ന്നും ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ നൂ​റ്​​​രാ​ജ്യ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ ഇ​ടി​വു​ണ്ടാ​യെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts