Your Image Description Your Image Description

അൽ സഫാ സ്ട്രീറ്റിൽ വൻ റോഡ് വികസന പദ്ധതി പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അൽ സഫ സ്ട്രീറ്റ് പുനരുദ്ധാരണ പദ്ധതിയിൽ ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സ്ട്രീറ്റ് ജംക്‌ഷൻ മുതൽ അൽ വാസൽ സ്ട്രീറ്റ് ജംക്‌ഷൻ വരെ നീളുന്ന 1.5 കിലോമീറ്ററാണ് ഉൾപ്പെടുന്നത്.

പദ്ധതിയുടെ ഭാഗമായി പുതിയ രണ്ടു പാലങ്ങളും രണ്ട് ടണലുകളും നിർമിക്കും. മൊത്തം 3.12 കിലോമീറ്ററാണ് നീളം. റോഡുകളുടെ വീതി കൂട്ടുന്നതും ഉപരിതല ടാറിങ്ങും വികസന പ്രവർത്തനങ്ങളുടെ ഭാഗമാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ഇരുവശത്തേക്കുമായി മണിക്കൂറിൽ 12,000 വാഹനങ്ങൾ കടത്തി വിടാനാകും.. ഇപ്പോൾ 12 മിനിറ്റ് വേണ്ട യാത്ര 3 മിനിറ്റായി ചുരുങ്ങും. വഴിയാത്രക്കാർക്കായി പ്രത്യേക വോക്ക്‌വേ, സൈക്കിൾ സവാരിക്കാർക്കായി പ്രത്യേക ട്രാക്ക് എന്നിവയും നിർമിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts