Your Image Description Your Image Description

അബുദാബി: അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ നടപടി കടുപ്പിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുന്നത് അടക്കം കൂടുതൽ അധികാരം ട്രാഫിക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് നൽകി.

അതേസമയം റോഡപകടവും പരിക്കും മരണവും കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് 2024ൽ യുഎഇയിൽ അശ്രദ്ധയോടെ വാഹനമോടിച്ച 4,291 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 2,765 ലംഘനങ്ങളും ദുബായിലാണ് ഉണ്ടായത്. അബുദാബി, ഷാർജ തുടങ്ങി മറ്റ് എമിറേറ്റുകളിൽ നിയമലംഘനങ്ങൾ കുറഞ്ഞതായും റിപ്പോർട്ടിലുണ്ട്.

അശ്രദ്ധമായ ഡ്രൈവിങ് കാരണം സ്വത്തുക്കൾ നശിപ്പിക്കുക, പൊതുസുരക്ഷ അപകടപ്പെടുത്തുക, മദ്യം, ലഹരി തുടങ്ങിയവ ഉപയോഗിച്ചശേഷം വാഹനമോടിക്കുക, തിരിച്ചറിയൽ കാർഡ് നൽകാൻ വിസമ്മതിക്കുക, തെറ്റായ വിവരം നൽകുക, അപകടസ്ഥലത്തുനിന്ന് ഓടിപ്പോകുക, ഉദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കാതിരിക്കുക എന്നീ 6 കുറ്റകൃത്യങ്ങളിൽപ്പെട്ട ഡ്രൈവർമാരെ അപ്പോൾ തന്നെ അറസ്റ്റ് ചെയ്യാൻ ട്രാഫിക് എൻഫോഴ്സ്മെന്റ് ഓഫീസർമാർക്കും പൊലീസിനും നിർദേശം നൽകിയതായി മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts