Your Image Description Your Image Description

ചൂടുകാല അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ ഭാരവാഹനങ്ങൾ പരിശോധിക്കാൻ തുടങ്ങി. വാഹനത്തിന്റെ മൊത്തം അവസ്ഥയാണു പരിശോധിക്കുന്നത്. അബുദാബി പൊലീസ്, ജല, വൈദ്യുതി വിതരണ കമ്പനിയായ താഖ ഡിസ്ട്രിബ്യൂഷൻ എന്നിവയുമായി സഹകരിച്ച് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണു പരിശോധനകൾക്കു നേതൃത്വം നടത്തുന്നത്.

ചൂടിന്റെ കാഠിന്യം കൂടി വരുന്ന സാഹചര്യത്തിൽ സുരക്ഷിതമല്ലാത്ത ഭാരവാഹനങ്ങൾ റോഡിൽ വലിയ അപകടത്തിനു കാരണമാകും. ഭാരവാഹനങ്ങളുടെ അപകടം വലിയ പ്രത്യാഘാതമുണ്ടാക്കുന്ന സാഹചര്യം കണക്കിലെടുത്താണു വിവിധ കാര്യാലയങ്ങളെ സംയോജിപ്പിച്ചുള്ള പരിശോധനയ്ക്കു രൂപം നൽകിയത്.

Related Posts