Your Image Description Your Image Description

അബുദാബിയിൽ ഇന്നത്തെ പോലെ നാളെയും (10) കടുത്ത ചൂടും ഉയർന്ന ഈർപ്പവുമുള്ള കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. രാജ്യത്ത് വേനൽക്കാലത്തിന്റെ തീവ്രത വർധിക്കുന്ന ‘ജംറത്ത് അൽ ഖയ്ത്ത്’ കാലഘട്ടത്തിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്.

രാജ്യത്ത് ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. എങ്കിലും ചില കിഴക്കൻ പ്രദേശങ്ങളിൽ മേഘങ്ങൾ കാണപ്പെടാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാത്രിയിലും നാളെ രാവിലെയും ഈർപ്പം വർധിക്കാനും മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യത കാണുന്നു.

Related Posts