Your Image Description Your Image Description

ഒമാനിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച 18 പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇത്യോപ്യൻ പൗരന്മാരാണ് അറസ്റ്റിലായവർ. അൽ വുസ്ത ഗവർണറേറ്റിലെ പൊലീസ് കമാൻഡ് ഹൈമ വിലായത്തിലെ പൊലീസ് സ്പെഷൽ ടാസ്ക്കുമായി ചേർന്നു നടത്തിയ പരിശോധനയിലാണു നിയമലംഘകർ കുടുങ്ങിയത്.

നുഴഞ്ഞു കയറ്റം പോലെയുള്ള നിയമ ലംഘനങ്ങൾ കണ്ടാൽ അധികൃതരെ വിവരം അറിയിക്കണമെന്നു ജനങ്ങളോട് പൊലീസ് അഭ്യർഥിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുക ഇവിടെ താമസിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും പൊലീസ് പറഞ്ഞു കഴിഞ്ഞ മാസവും സമാനമായി കുടിയേറ്റക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 29 പേരാണു കഴിഞ്ഞ മാസം അറസ്റ്റിലായത്. ഇതിൽ 27 പാക്കിസ്ഥാനികളും ഒരാൾ ഇറാൻ പൗരനും രണ്ടാമൻ ബംഗ്ലദേശ് പൗരനുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts