Your Image Description Your Image Description

അ​ട​ച്ചി​ട്ട വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ അ​ഞ്ച്​ പ്ര​തി​ക​ൾ​ക്ക്​ മൂ​ന്നു വ​ർ​ഷം ത​ട​വ്​ ശി​ക്ഷ വി​ധി​ച്ച്​ ദു​ബൈ ക്രി​മി​ന​ൽ കോ​ട​തി. മു​ഴു​വ​ൻ പ്ര​തി​ക​ളും മ​ധ്യേ​ഷ്യ​ൻ പൗ​ര​ൻ​മാ​രാ​ണ്. ശി​ക്ഷാ കാ​ലാ​വ​ധി​ക്കു​ ശേ​ഷം പ്ര​തി​ക​ളെ നാ​ട്​ ക​ട​ത്താ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ജ​ബ​ൽ അ​ലി മേ​ഖ​ല​യി​ൽ യൂ​റോ​പ്യ​ൻ കു​ടും​ബ​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ്​ ക​വ​ർ​ച്ച ന​ട​ന്ന​ത്.

വി​സി​റ്റ്​ വി​സ​യി​ൽ എ​ത്തി​യ പ്ര​തി​ക​ൾ വീ​ട്ടു​ട​മ​യും കു​ടും​ബ​വും നാ​ട്ടി​ലേ​ക്കു​ പോ​യ സ​മ​യ​ത്ത്​ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ ത​ക​ർ​ത്ത്​ മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. വീ​ട്ടു​ട​മ തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ്​ ക​വ​ർ​ച്ച ന​ട​ന്ന വി​വ​രം അ​റി​യു​ന്ന​ത്.വി​ദേ​ശ ക​റ​ൻ​സി​ക​ൾ അ​ട​ങ്ങി​യ സേ​ഫ്​ ലോ​ക്ക​ർ, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, വി​ല​കൂ​ടി​യ വാ​ച്ചു​ക​ൾ, ഭ​ർ​ത്താ​വ്​ ശേ​ഖ​രി​ച്ച 10 പ​ഴ​യ മൊ​ബൈ​ൽ ഫോ​ണു​ക​ൾ, മ​റ്റ്​ വ്യ​ക്​​തി​പ​ര​മാ​യ രേ​ഖ​ക​ൾ എ​ന്നി​വ​യെ​ല്ലാം ന​ഷ്ട​പ്പെ​ട്ടു. വീ​ട്ടു​ട​മ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത ദു​ബൈ പൊ​ലീ​സ്​ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​​ പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. മോ​ഷ​ണ​ത്തി​നാ​യി പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച കാ​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​രു​ന്നു.

Related Posts