Your Image Description Your Image Description

സൗദിയിൽ പുതിയ ഭക്ഷ്യനിയമം പ്രബല്യത്തിൽ.റസ്റ്റോറൻ്റുകളും കഫേകളും ഡിജിറ്റൽ ഡെലിവറി പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടെ പേപ്പറിലും ഓൺലൈൻ മെനുകളിലും ഭക്ഷണവിഭവങ്ങളിലെ ചേരുവകൾ പൂർണമായും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നതാണ് പുതിയ നിയമം. ഉപ്പിൻ്റെയും കാപ്പിയിലെ കഫീൻ്റെയും അളവ് കൂടുന്നത് നിയന്ത്രിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

കലോറിയുടെ അളവ്, കൊഴുപ്പ്, പഞ്ചസാര, സോഡിയത്തിൻ്റെ അളവ് തുടങ്ങിയ വിശദമായ പോഷകാഹാര വിവരങ്ങളും അലർജിയുണ്ടാക്കുന്നവയുടെ പട്ടികയും മെനുകളിൽ ഉൾപ്പെടുത്തണം. ചേരുവകളും അവയുടെ അളവും മനസിലാക്കി തങ്ങൾക്കിണങ്ങുന്ന ഭക്ഷണം തെരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. അതിനുള്ള അവസരം ഭക്ഷണശാലകൾ ഒരുക്കണം. അതിനാണ് ഭക്ഷണ ചേരുവകളുടെ വിശദാംശങ്ങളടങ്ങിയ മെനു നിർബന്ധമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts