വധശ്രമക്കേസിലും അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ക്രൂരമായി ആക്രമിച്ച സംഭവത്തിലും പ്രതിയായ തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലർ സുഗതന് കോടതിയിൽ തിരിച്ചടി.
നാടകീയമായ രംഗങ്ങൾക്കൊടുവിൽ സുഗതന്റെ വീട് വളഞ്ഞ് പിടികൂടിയ കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി തള്ളി. കഴിഞ്ഞ മാസമാണ് വീട് വളഞ്ഞ് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്.
