Your Image Description Your Image Description

ദുബൈ ഭരണാധികാരി പ്രഖ്യാപിച്ച വൺ ബില്യൺ മീൽസ് പദ്ധതി ലക്ഷ്യം കൈവരിച്ചു. 65 രാജ്യങ്ങളിലെ ശതകോടി മനുഷ്യർക്ക് പദ്ധതി പ്രകാരം ഭക്ഷണമെത്തിച്ചതായി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് അറിയിച്ചു.

2022 റമദാനിലാണ് ‘വൺ ബില്യൺ മീൽസ്’ പദ്ധതി പ്രഖ്യാപിച്ചത്. 100 കോടി പേർക്ക് ഭക്ഷണമെത്തിക്കാൻ ലക്ഷ്യമിടുന്നതായിരുന്നു പദ്ധതി. പദ്ധതിയിൽ 65 രാജ്യങ്ങളിലാണ് ഭക്ഷ്യക്കിറ്റുകൾ എത്തിച്ചത്. മൂന്നുവർഷം മുമ്പ് ആരംഭിച്ച പദ്ധതി പൂർണമായും ഈ മാസം വിജയത്തിലെത്തിയെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വരുന്ന വർഷം 26 കോടി ഭക്ഷണം കൂടി പദ്ധതി പ്രകാരം വിതരണം ചെയ്യുമെന്നും, ഇതിലേക്കുള്ള വരുമാനത്തിനായി റിയൽ എസ്റ്റേറ്റ് എൻഡോവ്മെന്‍റ് സ്ഥാപിച്ചിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts