Your Image Description Your Image Description

വേനൽക്കാല യാത്രക്കാരെ സ്വീകരിക്കാൻ ഒരുങ്ങി ദുബായ് രാജ്യാന്തര വിമാനത്താവളം. ജൂലൈ 9 വരെ 34 ലക്ഷം യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി സഞ്ചരിക്കുക. പ്രതിദിനം 2.65 ലക്ഷം യാത്രക്കാർ.ജൂലൈ 5ന് ആകും ഏറ്റവും കൂടുതൽ തിരക്ക്. ട്രാൻസിറ്റ് യാത്രക്കാർ കൂടി ഈ സമയം വിമാനത്താവളത്തിൽ എത്തുന്നതാണ് തിരക്കേറാൻ ‌കാരണം. സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് എല്ലാ വിധ നടപടികളും സ്വീകരിച്ചതായി വിമാനത്താവള അതോറിറ്റി വ്യക്തമാക്കി

സ്കൂൾ അവധിയായതിനാൽ കുട്ടികളും കുടുംബങ്ങളും ഒന്നിച്ചുള്ള യാത്രകൾ വർധിച്ച സാഹചര്യത്തിൽ പാസ്പോർട്ട് നടപടികൾ വേഗത്തിലാക്കാൻ 12 വയസ്സായ കുട്ടികൾ മുതൽ എയർപോർട്ടിലെ സ്മാർട് ഗേറ്റ് പ്രയോജനപ്പെടുത്തണം. ഓൺലൈൻ ചെക്കിങ് സംവിധാനം യാത്രക്കാർ പ്രയോജനപ്പെടുത്തുന്നതും ഗുണം ചെയ്യും. വീട്ടിൽ നിന്നും ഹോട്ടലിൽ നിന്നും ലഗേജുകൾ സ്വീകരിക്കുന്ന DUBZ സേവനവും യാത്ര എളുപ്പമാക്കും.

Leave a Reply

Your email address will not be published. Required fields are marked *