Your Image Description Your Image Description

വേനൽക്കാലം അപകടരഹിതമാക്കാൻ പ്രത്യേക പ്രചാരണ പരിപാടികളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ആഭ്യന്തര മന്ത്രാലയത്തിന്റെയും ദുബായ് പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സിന്റെയും സഹകരണത്തോടെയാണ് സുരക്ഷാ ക്യാംപയ്ൻ നടത്തുന്നത്.

സുരക്ഷാ നിർദേശങ്ങളും ഓർമപ്പെടുത്തലുകളും സെപ്റ്റംബർ അവസാനം വരെ തുടരും. വാഹനങ്ങളുടെ ‘ആരോഗ്യം’ നിരന്തരം പരിശോധിച്ച് ഉറപ്പാക്കണമെന്നും മതിയായ ഓയിലും കൂളന്റും ഉറപ്പാക്കണമെന്നും ആർടിഎ ഡയറക്ടർ ഓഫ് ട്രാഫിക് അഹമ്മദ് അൽ ഖസൈമി പറഞ്ഞു. വർക്ക് ഷോപ്പുകളിൽ കൊടുത്തു അറ്റകുറ്റപ്പണി നടത്തുന്നതിനൊപ്പം ഓരോ തവണ വാഹനം എടുക്കും മുൻപും സ്വയം പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പാക്കണം.

ടയറുകളിൽ ആവശ്യത്തിനു കാറ്റുണ്ടോയെന്നും തേഞ്ഞു തുടങ്ങിയോ എന്നും പരിശോധിക്കണം. എൻജിനുള്ളിൽ ഓയിലോ വെള്ളമോ ചോരുന്നില്ലെന്നും ഉറപ്പാക്കണം. ഇത്തരം ചെറിയ ചോർച്ച പോലും തീപിടിത്തങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.ദുബായ് സമ്മർ സർപ്രൈസിലും കുട്ടികൾക്കായുള്ള സമ്മർ ക്യാംപുകളിലും റോഡ് സുരക്ഷാ സന്ദേശവുമായി ആർടിഎ എത്തുന്നുണ്ട്. വാഹനങ്ങളുടെ സുരക്ഷ പോലെ പ്രധാനമാണ്, കുട്ടികളുടെ കാര്യവും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts