Your Image Description Your Image Description

യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ ലഭിക്കാന്‍ വ്യാജ രേഖകള്‍ നിര്‍മിച്ച സംഘം കുവൈത്തില്‍ അറസ്റ്റില്‍.നാഷണാലിറ്റി ആന്‍ഡ് റെസിഡന്‍സി അഫയേഴ്സ് സെക്ടറും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സി ഇന്‍വെസ്റ്റിഗേഷനും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ജോലിയുടെ പേരുകള്‍ മാറ്റുക, തൊഴിലുടമയുടെ വ്യാജ വിവരങ്ങള്‍ നല്‍കുക, യൂറോപ്യന്‍ എംബസികള്‍ നിശ്ചയിച്ചിട്ടുള്ള വിസ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി വര്‍ക്ക് പെര്‍മിറ്റുകള്‍, ശമ്പള വിശദാംശങ്ങള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, മറ്റ് ഔദ്യോഗിക രേഖകള്‍ എന്നിവയില്‍ കൃത്രിമം കാണിക്കുക എന്നിവ ഉള്‍പ്പെടുന്നതാണ് സംഘത്തിന്റെ വഞ്ചനാപരമായ രീതികളെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചായിരുന്നു അന്വേഷണം.

വിദേശത്തെ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഒരു ഈജിപ്ഷ്യന്‍ പൗരനാണ് നിയമവിരുദ്ധ സേവനങ്ങള്‍ക്ക് സഹായം നല്‍കുകയും നിയമവിരുദ്ധമായി കുടിയേറാന്‍ ശ്രമിക്കുന്ന വ്യക്തികളെ ലക്ഷ്യം വയ്ക്കുകയും ചെയ്തതെന്ന് പ്രാഥമിക കണ്ടെത്തലുകള്‍ വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts