Your Image Description Your Image Description

സെൻട്രൽ ബാങ്ക് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ബാങ്കുകളിൽ സ്ഥിര ആസ്തിയായ സ്വർണത്തിൽ വർധന. രാജ്യത്തെ ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന്റെ മൂല്യം 2740 കോടി ദിർഹമായി. കഴിഞ്ഞ ഫെബ്രുവരിയിൽ ഇത് 2520 കോടിയായിരുന്നു. പ്രതിമാസം 8.7% വളർച്ചാണ് സ്വർണത്തിന്റെ മൂല്യത്തിൽ രേഖപ്പെടുത്തിയത്. പ്രവാസികൾക്കു നൽകുന്ന വ്യക്തിഗത വായ്പ കഴിഞ്ഞ മാർച്ചിൽ 56060 കോടി ദിർഹമായതായും സെൻട്രൽ ബാങ്ക് റിപ്പോർട്ടിലുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കുള്ള പ്രവാസികളുടെ വ്യക്തിഗത വായ്പ 8640 കോടി ദിർഹമായി ഉയർന്നു.

പ്രതിമാസ വായ്പയിൽ 40 കോടി ദിർഹത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്കായുള്ള മുൻകൂർ സാമ്പത്തിക ഇടപാടിലും വർധനയുണ്ടായി. ഈ വർഷം ആദ്യ പാദം സെൻട്രൽ ബാങ്കിന്റെ ചെക്ക് ക്ലിയറിങ് സംവിധാനം വഴി സ്കാൻ ചെയ്ത ചെക്കുകളുടെ മൂല്യം 35136 കോടി ദിർഹമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *