Your Image Description Your Image Description

റി​യാ​ദ്​: നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് സി​വി​ൽ ഏ​വി​യേ​ഷ​ൻ 28 ല​ക്ഷം റി​യാ​ൽ പി​ഴ ചു​മ​ത്തി. ഈ ​വ​ർ​ഷ​ത്തെ ര​ണ്ടാം പാ​ദ​ത്തി​ൽ ക​െണ്ട​ത്തി​യ 87 നി​യ​മ​ലം​ഘ​ന​ത്തി​നാ​ണ്​ പി​ഴ ചു​മ​ത്തി​യ​തെ​ന്ന്​ ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തി​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ട്. സി​വി​ൽ ഏ​വി​യേ​ഷ​ൻ നി​യ​മം, എ​ക്സി​ക്യൂട്ടി​വ് ച​ട്ട​ങ്ങ​ൾ, നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ലം​ഘ​ന​വും ഉ​ൾ​പ്പെ​ടും.

യാ​ത്ര​ക്കാ​രു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച 63 സം​ഭ​വ​ങ്ങ​ളി​ലാ​യി 19 ല​ക്ഷം റി​യാ​ൽ പി​ഴ ചു​മ​ത്തി. യാ​ത്ര​ക്കാ​രു​ടെ കൈ​വ​ശം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ത്ത​തി​നും അം​ഗീ​കൃ​ത സ​മ​യ​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​മാ​യ 13 നി​യ​മ​ലം​ഘ​ന​ത്തി​ന് 70,000 റി​യാ​ൽ പി​ഴ ചു​മ​ത്തി.

അ​തോ​റി​റ്റി നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ന്​ എ​ട്ട് സം​ഭ​വ​ങ്ങ​ളി​ലാ​യി​ 7,75,000 റി​യാ​ൽ പി​ഴ ഈ​ടാ​ക്കി. സി​വി​ൽ ഏ​വി​യേ​ഷ​ൻ ച​ട്ട​ങ്ങ​ളി​ലെ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ത്ത​തി​ന് മൂ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് 10,000 റി​യാ​ലാ​ണ് പി​ഴ.

Related Posts