Your Image Description Your Image Description

ദു​ബൈ ​പൊ​ലീ​സ് സേ​ന​യി​ൽ ആ​ദ്യ​മാ​യി​ വ​നി​ത ബ്രി​ഗേ​ഡി​യ​റെ നി​യ​മി​ച്ചു. കേ​ണ​ൽ സാ​മി​റ അ​ൽ അ​ലി​യാ​ണ്​ ആ​ദ്യ വ​നി​ത ബ്രി​ഗേ​ഡി​യ​ർ. ദു​ബൈ പൊ​ലീ​സ്​ സേ​ന രൂ​പ​വ​ത്കൃ​ത​മാ​യി 69 വ​ർ​ഷ​ത്തി​നു​ശേ​ഷം​ ആ​ദ്യ​മാ​യാ​ണ്​ വ​നി​ത ബ്രി​ഗേ​ഡി​യ​റെ നി​യ​മി​ക്കു​ന്ന​ത്. 1956ലാ​ണ്​ ദു​ബൈ പൊ​ലീ​സ്​ സേ​ന രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത്.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ന്ന വി​പു​ല​മാ​യ നി​യ​മ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ കേ​ണ​ൽ സാ​മി​റ അ​ൽ അ​ലി​ക്ക്​ ബ്രി​ഗേ​ഡി​യ​റാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി​യ​ത്. ദു​​ബൈ പൊ​ലീ​സി​ലെ എ​ല്ലാ വ​നി​ത അം​ഗ​ങ്ങ​ൾ​ക്കും ഇ​ത്​ അ​ഭി​മാ​ന​ക​ര​മാ​യ നി​മി​ഷ​മാ​ണെ​ന്ന്​ ബ്രി​ഗേ​ഡി​യ​ർ അ​ൽ അ​ലി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും വ​നി​ത യൂ​നി​ഫോ​മി​ന്​ അ​വ​ർ ന​ൽ​കി​യ അ​ച​ഞ്ച​ല​മാ​യ പി​ന്തു​ണ​ക്കു​മാ​യി ഈ ​നേ​ട്ടം സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Posts