Your Image Description Your Image Description

ദുബായിൽ എമിറേറ്റ്സ് എൻബിഡി ബാങ്ക് അവരുടെ ആപ്പ് വഴിയും ഓൺലൈൻ ബാങ്കിങ് വഴിയും നടത്തുന്ന രാജ്യാന്തര പണമിടപാടുകൾക്ക് ഫീസ് ഈടാക്കാൻ തീരുമാനിച്ചത് പ്രവാസികൾക്ക് തിരിച്ചടിയാകും.സെപ്റ്റംബർ ഒന്ന് മുതലാണ് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. ഇടപാടുകാർക്ക് ബാങ്ക് അയച്ച ഇ-മെയിൽ വഴിയാണ് ഇക്കാര്യം അറിയിച്ചത്. മലയാളികളടക്കം വലിയൊരു ശതമാനം പ്രവാസികൾക്ക് ഈ ബാങ്കിൽ അക്കൗണ്ടുണ്ട്.

പുതിയ നിയമം അനുസരിച്ച്, ഡയറക്ട് റെമിറ്റ് ഉൾപ്പെടെയുള്ള എല്ലാ രാജ്യാന്തര പണമിടപാടുകൾക്കും 26.25 ദിർഹം ഫീസ് ഈടാക്കും. നിലവിൽ, ഇന്ത്യ, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഈജിപ്ത്, യുകെ എന്നിവിടങ്ങളിലേക്ക് 60 സെക്കൻഡിനുള്ളിൽ പണം അയക്കാൻ സഹായിക്കുന്ന ഡയറക്ട് റെമിറ്റ് സേവനത്തിന് ഫീസ് ഉണ്ടായിരുന്നില്ല. രാജ്യാന്തര കൈമാറ്റങ്ങൾക്ക് പുറമെ പ്രാദേശികമായ ഏതൊരു പണമിടപാടും റദ്ദാക്കുന്നതിനും ബാങ്ക് ഫീസ് ഈടാക്കും. പുതിയ ഫീസ് ഘടനയെക്കുറിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ കസ്റ്റമർ സർവീസിൽ നിന്നോ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *