Your Image Description Your Image Description

ഗതാഗത മേഖലയിൽ പുത്തൻ ചുവടുവെപ്പുമായി ഖത്തർ. ഡ്രൈവറില്ലാ ടാക്‌സികളുടെ പരീക്ഷണയോട്ടം തുടങ്ങിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തിൽ യാത്രക്കാരില്ലാതെയാണ് പരീക്ഷണയോട്ടം നടക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് കർവയുടെ ഓട്ടോണമസ് ഇലക്ട്രിക് ടാക്‌സികൾ പരീക്ഷണയോട്ടം നടത്തുന്നത്. രണ്ട് ഘട്ടമായാണ് പരീക്ഷണം. ആദ്യഘട്ടത്തിൽ വിദഗ്ധ സംഘത്തിന്റെ മേൽനോട്ടത്തിൽ യാത്രക്കാരില്ലാതെയും, രണ്ടാം ഘട്ടത്തിൽ ഡ്രൈവറില്ലാതെ യാത്രക്കാർ മാത്രമായി പൂർണ്ണതോതിലുള്ള പരീക്ഷണ ഓട്ടവും നടക്കും. ഈ പരീക്ഷണങ്ങൾ അടുത്ത വർഷം ആദ്യ പാദംവരെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *