Your Image Description Your Image Description

ഖത്തറിൽ ഈ വർഷം വൻ കായിക മാമാങ്കങ്ങൾക്ക് കളമൊരുങ്ങുന്നു.അണ്ടർ-17 ലോകകപ്പ് ഫുട്‌ബോൾ, ഫിഫ അറബ് കപ്പ്, ഫോർമുല വൺ ഗ്രാൻഡ് പ്രിക്‌സ് എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.

ഒക്ടോബറിൽ ആരംഭിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളോടെയാണ് കായിക സീസൺ ചൂടുപിടിക്കുന്നത്. ഒക്ടോബർ 8 മുതൽ 14 വരെ നാലാം റൗണ്ട് മത്സരങ്ങൾ ഖത്തറിലും സൗദി അറേബ്യയിലുമായി നടക്കും. നവംബർ 3 മുതൽ 27 വരെ അണ്ടർ-17 ലോകകപ്പിന് കിക്കോഫ് വിസിൽ മുഴങ്ങും. ആസ്പയർ പാർക്കിലാണ് പ്രധാന വേദിയെങ്കിലും ഫൈനൽ ഖലീഫ സ്റ്റേഡിയത്തിൽ നടക്കും.

ഡിസംബർ 1-ന് ഫിഫ അറബ് കപ്പിന് തുടക്കമാകും. ഖത്തർ ദേശീയ ദിനമായ ഡിസംബർ 18-നാണ് ഫൈനൽ. ഏഷ്യൻ, ആഫ്രിക്കൻ വൻകരകളിൽ നിന്നുള്ള 16 അറബ് രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്റിന് ലുസൈൽ, അൽ ബെയ്ത്ത് അടക്കമുള്ള പ്രമുഖ സ്റ്റേഡിയങ്ങൾ വേദിയാകും.

Related Posts