Your Image Description Your Image Description

കുവൈത്തിൽ റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു. നി​ല​വി​ൽ സു​ലൈ​ബി​ഖ​ത്തി​ലെ ഖ​ല​ഫ് അ​ൽ അ​ഹ്മ​ർ റോ​ഡി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ. ​നൂ​റ അ​ൽ മ​ഷാ​ൻ അ​റി​യി​ച്ചു.

റോ​ഡു​ക​ൾ ന​വീ​ക​രി​ച്ചു​കൊ​ണ്ട് രാ​ജ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ഡോ. ​അ​ൽ മ​ഷാ​ൻ വ്യ​ക്ത​മാ​ക്കി. മ​ന്ത്രാ​ല​യ​ത്തി​ലെ എ​ൻ​ജി​നീ​യ​ർ​മാ​ർ പ്ര​വൃ​ത്തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. നി​ർ​മാ​ണ​ത്തി​ൽ ഗു​ണ​മേ​ന്മ​യും സു​ര​ക്ഷ​യും ഇ​തു​വ​ഴി ഉ​റ​പ്പാ​ക്കു​ന്നു. സു​ര​ക്ഷാ പ്രോ​ട്ടോ​കോ​ളു​ക​ൾ പാ​ലി​ച്ചു​കൊ​ണ്ട് അം​ഗീ​കൃ​ത സ​മ​യ​പ​രി​ധി പ്ര​കാ​രം പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *