Your Image Description Your Image Description

കളിപ്പാട്ടങ്ങളുടെ ഉത്സവത്തിനൊരുങ്ങി ഖത്തർ.ലോ​ക​ത്തി​ലെ വ​മ്പ​ൻ ക​ളി​പ്പാ​ട്ട നി​ർ​മാ​താ​ക്ക​ളാ​യ ക​മ്പ​നി​ക​ളെ​യെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ ഒ​രു​മി​പ്പി​ച്ച് വി​സി​റ്റ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് ടോ​യ് ഫെ​സ്റ്റി​വ​ൽ ​ജൂ​ലൈ ആ​റു മു​ത​ൽ ആ​ഗ​സ്റ്റ് നാ​ലു വ​രെ ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ക്കും.

ടെ​ലി​കോം ക​മ്പ​നി​യാ​യ ഉ​​രീ​ദു അ​ണ് കു​ഞ്ഞു​കു​ട്ടി​ക​ളു​ടെ വ​ലി​യ ലോ​ക​ത്തി​ന് വേ​ദി​യൊ​രു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന പാ​ർ​ട്ണ​ർ. ഖ​ത്ത​റി​ലെ വേ​ന​ൽ​ക്കാ​ല പ​രി​പാ​ടി​ക​ളി​ൽ പ്ര​ധാ​ന​മാ​യ ടോ​യ് ഫെ​സ്റ്റി​വ​ലി​ൽ കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കു​മാ​യി ലൈ​വ് ഷോ​ക​ൾ, ഇ​മ്മേ​ഴ്സി​വ് ആ​ക്റ്റി​വേ​ഷ​ൻ​സ്, സ​മ്മ​ർ ക്യാ​മ്പ് എ​ന്നി​വ ഉ​ൾ​പ്പെ​ട്ട​താ​ണ്. 17,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ലു​ള്ള ഫെ​സ്റ്റി​വ​ൽ വേ​ദി​യി​ൽ അ​ഞ്ച് സോ​ണു​ക​ളി​ലാ​യി പ​രി​പാ​ടി​ക​ൾ ന​ട​ക്കും. പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഫാ​ൻ​സി ഐ​ല​ൻ​ഡ്, ആ​ൺ​കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും ചാ​മ്പ്യ​ൻ​സ് ലാ​ൻ​ഡ്, പ്രീ ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ക്യു​ട്ടി പൈ ​ലാ​ൻ​ഡ്, ഇ​ൻ​ഫ്ല​റ്റ​ബ്ൾ ഗെ​യി​മു​ക​ൾ​ക്കാ​യി ഹൈ​പ്പ​ർ ലാ​ൻ​ഡ്, സ്റ്റേ​ജ് ഷോ​ക​ൾ​ക്കാ​യി പ്രാ​ധാ​ന വേ​ദി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts