Your Image Description Your Image Description

ഒമാനിലെ ഗോതമ്പ് ഉൽപാദനത്തിൽ 2024-25 കാലയളവിൽ മികച്ച മുന്നേറ്റം. പതിനായിരം ടണിന് മുകളിൽ വിളവെടുത്ത ഗോതമ്പിന്റെ വിപണി മൂല്യം മൂന്ന് മില്യൺ റിയാലിൽ അധികമാണ്. 2023 മുതൽ ആരംഭിച്ച പ്രാദേശിക ഗോതമ്പ് പിന്തുണാ പദ്ധതിയുടെ ഭാഗമായി ഒമാനിലെ വിവിധ ഗവർണറേറ്റുകളിലുടനീളം ഗോതമ്പ് ഉൽപാദനത്തിൽ ഗണ്യമായ വളർച്ചയുണ്ടായതായി കൃഷി മന്ത്രാലയം പറഞ്ഞു. ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനും പ്രധാന ധാന്യങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.

2024-2025 സീസണിലെ മൊത്തം ഉൽപാദനം 10,128 ടണ്ണിലെത്തിയെന്നും 3,038,502 റിയാലിന്റെ വിപണി മൂല്യമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 8,327 ഏക്കറിലാണ് കൃഷി ചെയ്തത്. ഈ വർഷം ഒമാന്റെ മൊത്തം ഗോതമ്പ് ഉൽപാദനത്തിന്റെ 76 ശതമാനവും ദോഫാർ ഗവർണറേറ്റിൽ നിന്നാണ്. 7,723 ടൺ വിളവാണ് ദോഫാറിൽ നിന്ന് ലഭിച്ചത്. ദാഹിറ ഗവർണറേറ്റ് 1,118 ടണ്ണും ദാഖിലിയ ഗവർണറേറ്റ് 877 ടണ്ണും വിളവ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts