Your Image Description Your Image Description

നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന മാലിന്യ ട്രക്കുകൾ നിരത്തിലിറക്കി യുഎസിലെ അധികൃതർ. യുഎസിലെ സ്റ്റേറ്റുകളിലൊന്നായ ഒഹായിയോയിലെ സെന്റർവില്ലെയിൽ പ്രദേശവാസികൾ വലിച്ചെറിയുന്ന മാലിന്യക്കെട്ടുകൾ സ്‌കാൻ ചെയ്ത് മാലിന്യങ്ങൾ ശരിയായ രീതിയിൽ വേർതിരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിവുള്ളവയാണ് ഈ ഹൈടെക്ക് മാലിന്യ ട്രക്കുകൾ. സെന്റർവില്ലെയിലെ പിഡബ്ല്യൂഡി അധികൃതരാണ് നഗരത്തിൽ എഐ ട്രക്കുകൾ അവതരിപ്പിച്ചത്. ഇതുവഴി മാലിന്യ സംസ്‌കരണം എളുപ്പമാക്കാൻ സാധിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

യുഎസിലെ സ്റ്റേറ്റുകളിലൊന്നായ ഒഹായിയോയിലെ സെന്റർവില്ലെയിൽ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന മാലിന്യ ട്രക്കുകൾ നിരത്തിലിറക്കിയിരിക്കുകയാണ് അധികൃതർ. പ്രദേശവാസികൾ വലിച്ചെറിയുന്ന മാലിന്യക്കെട്ടുകൾ സ്‌കാൻ ചെയ്ത് മാലിന്യങ്ങൾ ശരിയായ രീതിയിൽ വേർതിരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിവുള്ളവയാണ് ഈ ഹൈടെക്ക് മാലിന്യ ട്രക്കുകൾ. സെന്റർവില്ലെയിലെ പിഡബ്ല്യൂഡി അധികൃതരാണ് നഗരത്തിൽ എഐ ട്രക്കുകൾ അവതരിപ്പിച്ചത്. ഇതുവഴി മാലിന്യ സംസ്‌കരണം എളുപ്പമാക്കാൻ സാധിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

പ്രദേശവാസികൾ നൽകിയ മാലിന്യക്കെട്ടുകൾ സ്‌കാൻ ചെയ്ത് തെറ്റായ രീതിയിലാണ് പാഴ് വസ്തുക്കൾ വേർതിരിച്ചതെങ്കിൽ, അക്കാര്യം അറിയിച്ച് പ്രദേശവാസികൾക്ക് പോസ്റ്റ്കാർഡ് അയക്കുകയും അടുത്തതവണ മാലിന്യക്കെട്ടുകൾ ഒഴിവാക്കേണ്ട വസ്തുക്കൾ എന്തെല്ലാമെന്ന് വ്യക്തമാക്കുകയും ചെയ്യും. ഉദാഹരണത്തിന് ഭക്ഷണമാലിന്യത്തിനൊപ്പം ബാറ്ററികളോ തുണിക്ക ഷ്ണങ്ങളോ ഇട്ടാൽ ട്രക്ക് സ്‌കാൻ ചെയ്ത് കണ്ടുപിടിക്കും.

പ്രദേശവാസികൾ നൽകിയ മാലിന്യക്കെട്ടുകൾ സ്‌കാൻ ചെയ്ത് തെറ്റായ രീതിയിലാണ് പാഴ് വസ്തുക്കൾ വേർതിരിച്ചതെങ്കിൽ, അക്കാര്യം അറിയിച്ച് പ്രദേശവാസികൾക്ക് പോസ്റ്റ്കാർഡ് അയക്കുകയും അടുത്തതവണ മാലിന്യക്കെട്ടുകൾ ഒഴിവാക്കേണ്ട വസ്തുക്കൾ എന്തെല്ലാമെന്ന് വ്യക്തമാക്കുകയും ചെയ്യും. ഉദാഹരണത്തിന് ഭക്ഷണമാലിന്യത്തിനൊപ്പം ബാറ്ററികളോ തുണിക്ക ഷ്ണങ്ങളോ ഇട്ടാൽ ട്രക്ക് സ്‌കാൻ ചെയ്ത് കണ്ടുപിടിക്കും.

റീസൈക്ലിങ് സംവിധാനത്തിന്റെ ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. ഇതുവഴി പ്രവർത്തന ചെലവ് കുറയ്ക്കാനും കാര്യക്ഷമമായ മാലിന്യശേഖരണം ഉറപ്പാക്കാനും സാധിക്കും. മാലിന്യ നിർമാർജനത്തെ കുറിച്ച് ജനങ്ങളോ ബോധവത്കരിക്കാനും സൗകര്യങ്ങൾ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താനും ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.

6500 ഓളം ഉപഭോക്താക്കളാണ് സെന്റർവില്ലെ നഗരത്തിൽ ഈ എഐ മാലിന്യവണ്ടിക്കുള്ളത്. ഒരു വർഷം ഏകദേശം 8000 ടൺ മാലിന്യവും 1400 ടൺ പുനഃചംക്രമണം ചെയ്യാനാകുന്ന വസ്തുക്കളും ശേഖരിക്കുന്നുണ്ട്. മോണ്ട്‌ഗോമെറി കൗണ്ടി സോളിഡ് വേസ്റ്റ് ഡിസ്ട്രിക്ട് ഗ്രാന്റ് വഴി 65 ലക്ഷം രൂപ (74945 ഡോളർ) ചെലവുള്ള പദ്ധതിയാണിത്. നിലവിൽ പ്രാരംഭ പദ്ധതിയായാണ് ഇത് നടപ്പാക്കിയിക്കുന്നത്. രണ്ട് ട്രക്കുകളിലാണ് എഐ അധിഷ്ടിത സ്കാനിങ് സംവിധാനങ്ങളുള്ളതെന്നാണ് വിവരം.

Related Posts