
കട്ടപ്പന: ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗിക്ക് ദാരുണാന്ത്യം. അണക്കരയിൽനിന്ന് കട്ടപ്പനയിലേക്ക് രോഗിയെ കൊണ്ടുപോയ ആംബുലൻസാണ് നഗരത്തിന് സമീപം പാറക്കടവിൽ മറിഞ്ഞത്. അണക്കര സ്വദേശി രാജനാണ് മരിച്ചത്.
ശ്വാസംമുട്ടൽ രൂക്ഷമായതിനെ തുടർന്ന് അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഇദ്ദേഹത്തെ കട്ടപ്പനയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടയിലാണ് വാഹനം അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവർക്കും പരുക്കേറ്റു. നാലുപേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.
