
അമേരിക്കയിലെ ഡാളസ് കേരള അസോസിയേഷന്റെ ഗോൾഡൻ ജൂബിലി വർഷത്തോടനുബന്ധിച്ച് പ്രീ-നീഡ് പ്ലാനിങ് സെമിനാർ സംഘടിപ്പിക്കുന്നു. 2026 നവംബർ 14 ശനിയാഴ്ച രാവിലെ 10ന് ഡാളസിലെ KAD/ICEC ഹാളിലാണ് പരിപാടി.മരണാനന്തര ചടങ്ങുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിലൂടെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാനും അപ്രതീക്ഷിത ചെലവുകൾ ഒഴിവാക്കാനും കുടുംബത്തിന് മാനസിക സമാധാനം ഉറപ്പാക്കാനും കഴിയുന്നതിനെക്കുറിച്ച് സെമിനാറിൽ വിശദീകരിക്കും.
പരിപാടിയിൽ ജെയ്നി ജോൺസന്റെ നേതൃത്വത്തിൽ ആർട്ട് ആൻഡ് പെയിന്റിങ് പ്രോഗ്രാമും ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവർക്കായി ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഡാളസിലെ 3821 Broadway Blvd, Suite 101, Garland, TX എന്ന വിലാസത്തിലുള്ള KAD/ICEC ഹാളിലാണ് പരിപാടി നടക്കുന്നത്. പ്രസിഡന്റ് ഷിജു അബ്രഹാം, സെക്രട്ടറി മഞ്ജിത് കണിക്കര, പ്രസിഡന്റ് (ICEC) മാത്യു നൈനാൻ, സെക്രട്ടറി (ICEC) തോമസ് എസ്സോ എന്നിവരാണ് ചടങ്ങിൽ പ്രധാന ഭാരവാഹിത്വം വഹിക്കുന്നത്.
