Your Image Description Your Image Description

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് 130 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് സൗദി അറേബ്യ. എട്ട് വകുപ്പുകളിൽ നിന്നാണ് അറസ്റ്റ്. 629 പരിശോധനകളാണ് പൂർത്തിയാക്കിയത്. അഴിമതി, ഔദ്യോഗിക അധികാരങ്ങൾ ദുരുപയോഗം ചെയ്യൽ എന്നിവക്കെതിരെയാണ് പരിശോധന കർശനമാക്കിയത്. പരിശോധനയുടെ ഭാഗമായി 431 സർക്കാർ ജീവനക്കാരെ അന്വേഷണത്തിന് വിധേയമാക്കി.

ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷണൽ ഗാർഡ്, നഗരസഭ ഹൗസിംഗ് മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പൊതുമാപ്പ് വകുപ്പ് എന്നീ എട്ട് വകുപ്പുകളിൽ നിന്നായാണ് അറസ്റ്റ്. അഴിമതിക്കെതിരെ കർശന നടപടികളാണ് രാജ്യം സ്വീകരിക്കുന്നത്. ഹജ്ജുമായി ബന്ധപ്പെട്ട് മാത്രം നടത്തിയത് 14,697 പരിശോധനകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts