Your Image Description Your Image Description

ഇ​സ്രാ​യേ​ലു​മാ​യു​ള്ള സം​ഘ​ർ​ഷാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഇ​റാ​നി​ൽ ക​ഴി​ഞ്ഞ 20 ദി​വ​സ​മാ​യി നി​ർ​ത്തി​വെ​ച്ച അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ചു. യു.​എ.​ഇ​യി​ൽ നി​ന്നു​ള്ള ഫ്ലൈ​ദു​ബൈ വി​മാ​നം ഇ​മാം ഖു​മൈ​നി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി.ക​ന​ത്ത സു​ര​ക്ഷ​ക്കും ന​യ​ത​ന്ത്ര ഏ​കോ​പ​ന​ത്തി​നും ശേ​ഷം വി​മാ​നം ബു​ധ​നാ​ഴ്ച ലാ​ൻ​ഡ് ചെ​യ്‌​തു.

അതേസമയം ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസി (ഐ.എ.ഇ.എ)യുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവെക്കുന്നതിനുള്ള നിയമത്തിന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അന്തിമ അംഗീകാരം നൽകി.

ജൂൺ 13ന് ഇറാനെതിരായ ഇസ്രായേൽ ആക്രമണവും പിന്നീട് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളും ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച ഇറാനിയൻ നിയമ നിർമാതാക്കൾ ഐ.എ.ഇ.എയുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവെക്കുന്നതിനുള്ള ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ആ നടപടിയാണ് ഇ​പ്പോൾ പ്രാബല്യത്തിൽ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts