Your Image Description Your Image Description

മലയാള സിനിമയ്ക്ക് പുതിയൊരു ഹൊറർ ത്രില്ലർ ചിത്രം കൂടി. ഗായത്രി സുരേഷ് കേന്ദ്രകഥാപാത്രമായി എത്തുന്ന ‘തയ്യൽ മെഷീൻ’ ആണ് ആ ചിത്രം. കിച്ചു ടെല്ലസ്, ശ്രുതി ജയൻ, നവാഗതനായ പ്രേം നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സി.എസ് വിനയൻ ആണ്. ചിത്രം ഓ​ഗസ്റ്റ് ഒന്നിന് തിയറ്ററുകളിൽ എത്തും. ഒരിടവേളയ്ക്ക് ശേഷം ​ഗായത്രി സുരേഷ് അഭിനയിക്കുന്ന മലയാള പടം കൂടിയാണ് തയ്യൽ മെഷീൻ.

ഹൊറർ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം ഗോപ്സ് എൻ്റർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഗോപിക ഗോപ്സ് ആണ് നിർമ്മിക്കുന്നത്. രതീഷ് പട്ടിമറ്റം, ബീബു സർഗി എന്നിവരാണ് സഹനിർമ്മാതാക്കൾ. രാകേഷ് കൃഷ്ണൻ തിരക്കഥയൊരുക്കിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു. തിരുവനന്തപുരം, തട്ടേക്കാട്, കുട്ടമ്പുഴ, കോതമംഗലം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

Related Posts