Your Image Description Your Image Description

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ ദു​ര​ന്ത​ങ്ങ​ളി​ൽ 125 പേ​ർ മ​രി​ച്ചു. മ​ണ്ണി​ടി​ച്ചി​ൽ, വെ​ള്ള​പ്പൊ​ക്കം, വൈ​ദ്യു​താ​ഘാ​തം, കെ​ട്ടി​ട​ങ്ങ​ൾ ത​ക​ര​ൽ തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ളി​ൽ​പ്പെ​ട്ട് 70പേ​രും റോ​ഡ​പ​ക​ട​ങ്ങ​ളെ തു​ട​ർ​ന്ന് 55 പേ​രും മ​രി​ച്ചു.

ജൂ​ൺ 20 മു​ത​ലു​ള്ള ക​ണ​ക്കാ​ണ് പു​റ​ത്തു​വി​ട്ട​ത്. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി (എ​സ്ഡി​എം​എ) പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​രെ 468 റോ​ഡു​ക​ൾ ത​ക​ർ​ന്നു. 676 ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ൾ ത​ട​സ​പ്പെ​ട്ടു. 1,199 ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ ത​ക​രാ​റി​ലാ​യി.

മാ​ണ്ഡി, കാം​ഗ്ര, കു​ളു, ച​മ്പ തു​ട​ങ്ങി​യ ജി​ല്ല​ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. മാ​ണ്ഡി​യി​ൽ മാ​ത്രം 310 റോ​ഡു​ക​ളും 390 ട്രാ​ൻ​സ്‌​ഫോ​ർ​മ​റു​ക​ളും ത​ക​രാ​റി​ലാ​യി. അ​തേ​സ​മ​യം, കം​ഗ്ര​യി​ൽ 595 ജ​ല​പ​ദ്ധ​തി​ക​ൾ ത​ക​രാ​റി​ലാ​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Related Posts