Your Image Description Your Image Description

രാജ്യത്തെ ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കായി സുരക്ഷാ മുന്നറിയിപ്പ് നൽകി. കേന്ദ്ര സര്‍ക്കാരിന്‍റെ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ആപ്പിളിന്‍റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ ഐഒഎസ്, ഐപാഡ്ഒഎസ് എന്നിവയിൽ കണ്ടെത്തിയ നിരവധി അപകട സാധ്യതകളെ ഈ മുന്നറിയിപ്പ് എടുത്തുകാണിക്കുന്നു. സൈബർ കുറ്റവാളികൾ ഉപകരണങ്ങൾ ഹാക്ക് ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ഉപകരണം പൂർണ്ണമായും ക്രാഷ് ചെയ്യാനോ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

ഏതൊക്കെ ഡിവൈസുകളാണ് അപകടത്തിലായിരിക്കുന്നത്?

കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്‍റെ റിപ്പോർട്ട് അനുസരിച്ച്, 18.3 ന് മുകളിലുള്ള ഐഒഎസ് പതിപ്പുകൾ പ്രവർത്തിപ്പിക്കുകയാണെങ്കിൽ, ഐഫോണ്‍ എസ്ക്എസും അതിനുമുകളിലുള്ളതും ഉൾപ്പെടെ നിരവധി ഉപകരണങ്ങളെ ഈ അപകട സാധ്യത ബാധിച്ചേക്കാം.

ഇതിനുപുറമെ, ഐപാഡ് പ്രോ (12.9 ഇഞ്ച് രണ്ടാം തലമുറയും അതിനുശേഷമുള്ള മോഡലുകളും), ഐപാഡ് പ്രോ (10.5 ഇഞ്ച്), ഐപാഡ് ആറാം തലമുറയും അതിനുശേഷമുള്ള മോഡലുകളും, ഐപാഡ് എയർ മൂന്നാം തലമുറയും അതിനുശേഷമുള്ള മോഡലുകളും, ഐപാഡ് മിനി അഞ്ചാം തലമുറയും അതിനുശേഷമുള്ള മോഡലുകളും അപകടത്തിലായേക്കാം.

ബാധിക്കപ്പെട്ട സോഫ്റ്റ്‌വെയർ പതിപ്പുകൾ

ഐഒഎസ് 18.3-ന് മുമ്പുള്ള പതിപ്പുകൾ (ഐഫോണ്‍ എക്‌സ്എസ്-നും പുതിയതിനും)
ഐപാഡ്ഒഎസ് 17.7.3-ന് മുമ്പുള്ള പതിപ്പുകൾ (ഐപാഡ് പ്രോ 12.9-ഇഞ്ച് രണ്ടാം തലമുറ, ഐപാഡ് പ്രോ 10.5-ഇഞ്ച്, ഐപാഡ് 6-ാം തലമുറ)
ഐപാഡ്ഒഎസ് 18.3-ന് മുമ്പുള്ള പതിപ്പുകൾ (മറ്റെല്ലാ പുതിയ ഐപാഡ് മോഡലുകൾക്കും)

ഉപയോക്താക്കൾ എന്തുചെയ്യണം?

ഇത് ഒഴിവാക്കാൻ എല്ലാ ഉപയോക്താക്കളും അവരുടെ ഉപകരണങ്ങൾ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ പതിപ്പിലേക്ക് ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് സെര്‍ട്-ഇന്‍ നിർദ്ദേശിച്ചു. കൂടാതെ, അജ്ഞാതമായതോ സ്ഥിരീകരിക്കാത്തതോ ആയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യണമെന്നും സെര്‍ട്-ഇന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts