Your Image Description Your Image Description

സൗദിയിൽ വീ​ടു​ക​ളി​ൽ ഭ​ക്ഷ്യ, ഭ​ക്ഷ്യേ​ത​ര സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ഡെ​ലി​വ​റി പെ​ര്‍മി​റ്റ് നി​ര്‍ബ​ന്ധ​മാ​ക്കാ​നു​ള്ള തീ​രു​മാ​നം ചൊ​വ്വാ​ഴ്​​ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി. സൗ​ദി മു​നി​സി​പ്പ​ൽ ഭ​വ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ‘ബ​ല​ദീ’ പ്ലാ​റ്റ്ഫോം വ​ഴി​യാ​ണ് ഹോം ​ഡെ​ലി​വ​റി പെ​ര്‍മി​റ്റ് ന​ല്‍കു​ന്ന​ത്. പെ​ര്‍മി​റ്റ് വ്യ​വ​സ്ഥ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി​ക​ൾ ഫീ​ല്‍ഡ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തും. ബ​ല​ദീ പ്ലാ​റ്റ്‌​ഫോം വ​ഴി എ​ളു​പ്പ​ത്തി​ല്‍ പെ​ര്‍മി​റ്റ് നേ​ടാ​ന്‍ സാ​ധി​ക്കും.

ജീ​വി​ത നി​ല​വാ​രം ഉ​യ​ര്‍ത്താ​നും രാ​ജ്യ​ത്തെ ഡെ​ലി​വ​റി മേ​ഖ​ല​യി​ല്‍ സു​ര​ക്ഷ​യും നി​യ​മ​പാ​ല​ന​വും ഉ​യ​ര്‍ത്താ​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പെ​ര്‍മി​റ്റ് വ്യ​വ​സ്ഥ ന​ട​പ്പാ​ക്കു​ന്ന​ത്. ന​ഗ​ര​ങ്ങ​ള്‍ക്കു​ള്ളി​ല്‍ ഡെ​ലി​വ​റി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വ്യ​വ​സ്ഥാ​പി​ത​മാ​ക്കാ​നും സ്ഥാ​പ​ന​ങ്ങ​ള്‍ ആ​രോ​ഗ്യ, സാ​ങ്കേ​തി​ക വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും ഉ​പ​ഭോ​ക്തൃ ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​പ്പി​ക്കു​ന്ന സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​യ അ​ന്ത​രീ​ക്ഷം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കാ​നും ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts