Your Image Description Your Image Description

സൗദി അറേബ്യയിൽ വീട്ടുവാടക കുതിച്ചുയരുന്നതായി റിപ്പോർട്ട്. 2025 മാർച്ചിൽ രാജ്യത്തെ പണപ്പെരുപ്പം 2.3 ശതമാനമായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. വീട്ടുവാടകയിലെ വർധനവാണ് പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണം.

കണക്കുകൾ പ്രകാരം, വീട്ടുവാടകയിൽ 8.2 ശതമാനവും അപ്പാർട്ട്മെന്റ് വാടകയിൽ 11.9 ശതമാനവും വർധനവുണ്ടായി. ഇതിനുപുറമെ, വൈദ്യുതി, വെള്ളം, ഇന്ധനം എന്നിവയുടെ വില 6.9 ശതമാനം ഉയർന്നതും പണപ്പെരുപ്പം ഉയരാൻ കാരണമായി. ഭക്ഷണപാനീയങ്ങളുടെ വിലയിൽ 2 ശതമാനവും മാംസങ്ങൾക്കും കോഴിയിറച്ചിക്കും 3.8 ശതമാനവും വർധനവുണ്ടായി. ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 1.3 ശതമാനവും വിദ്യാഭ്യാസ ചെലവുകളിൽ നേരിയ വർധനവും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts