Your Image Description Your Image Description

സ്വദേശിവൽകരണത്തിൽ തിരിമറി കണ്ടെത്താൻ പരിശോധന കടുപ്പിച്ച് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3568 വ്യാജ നിയമനങ്ങളാണ് മന്ത്രാലയം പിടികൂടിയത്. പേരിനു മാത്രം നിയമനം നടത്തി സ്വദേശിവത്കരണം നടത്തിയെന്നു വരുത്തി തീർക്കാൻ ചില കമ്പനികൾ ശ്രമിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി.

വ്യാജ നിയമനങ്ങൾ നടത്തിയ കമ്പനികൾ, സ്വദേശിവൽക്കരണം പ്രോൽസാഹിപ്പിക്കാൻ നാഫിസ് നൽകുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റിയതായും കണ്ടെത്തി. പിടിക്കപ്പെട്ട കമ്പനികൾക്ക് പിഴ ചുമത്തിയതായും മന്ത്രാലയം അറിയിച്ചു. സ്വദേശിവൽക്കരണത്തിൽ തട്ടിപ്പ് നടത്തുന്ന കമ്പനികളെക്കുറിച്ച് വിവരം അറിയിക്കാൻ വിളിക്കാം.

Related Posts