Your Image Description Your Image Description

ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനുള്ള പോർച്ചുഗലിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കുവൈത്ത്. യു.എൻ രക്ഷാ സമിതി(യു.എൻ.‌എസ്.‌സി) പ്രമേയങ്ങളും അറബ് സമാധാന സംരംഭവും കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്നതാണ് പോർച്ചുഗലിന്റെ സുപ്രധാന നടപടി. ഇതിനെ പ്രശംസിക്കുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസതാവനയിൽ വ്യക്തമാക്കി.

1967ലെ അതിർത്തിയിൽ കിഴക്കൻ ജറുസലം തലസ്ഥാനമാക്കി ഫലസ്തീൻ ജനതക്ക് സ്വയം നിർണ്ണയാവകാശം നേടാനും സ്വന്തം രാഷ്ട്രം സ്ഥാപിക്കാനും പോർച്ചുഗലിന്റെ തീരുമാനം സഹായിക്കും. ഫലസ്തീൻ വിഷയത്തിൽ നീതിയുക്തവും സമഗ്രവുമായ പരിഹാരം കണ്ടെത്താൻ മറ്റ് രാജ്യങ്ങളും സമാനമായ നടപടികൾ സ്വീകരിക്കണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Related Posts