Your Image Description Your Image Description

സിവിൽ ഐഡി അഡ്രസ്സുകൾ റദ്ദാക്കൽ ശക്തമാക്കി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും താമസക്കാർ വീട് മാറിയതായി ഉടമകൾ നൽകിയ വിവരങ്ങൾ അനുസരിച്ചുമാണ് നടപടി സ്വീകരിക്കുന്നത്. ഇത് വരെയായി ആയിരക്കണക്കിന് ആളുകളുടെ മേൽവിലാസങ്ങളാണ് റദ്ദാക്കിയത്. വാടക കരാറുകളുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നും കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും ഉടമകൾ നൽകിയ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് നടപടി സ്വീകരിക്കുന്നത്.

ഇത്തരത്തിൽ രേഖകൾ നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനകം പാസി ഓഫിസ് സന്ദർശിച്ച് പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. കൃത്യമായ രേഖകൾ ഉള്ളവർക്ക് സഹ്ൽ ആപ്പ് വഴി വിലാസം അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യവും നിലവിലുണ്ട്. എന്നാൽ ബാച്ചിലറായി താമസിക്കുന്ന സാധാരണ പ്രവാസികൾക്കു വിലാസം അപ്ഡേറ്റ് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടായിട്ടുണ്ട്.

Related Posts