Your Image Description Your Image Description

സാമ്പത്തിക ക്ലെയിമുകൾ മെട്രാഷ്2 ആപ് മുഖേന പൂർത്തിയാക്കാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിലെ സേർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പാണ് ഫിനാൻഷ്യൽ ക്ലെയിം പേയ്മെന്റ് സേവനങ്ങൾ നൽകുന്നത്.

മന്ത്രാലയത്തിന്റെ സേവന ആപ്പ് ആയ മെട്രാഷ് 2 വിൽ വീസ നമ്പർ, സ്പോൺസർ ഐഡി, എസ്റ്റാബ്ലിഷ്മെന്റ് ഐഡി എന്നിവ ഉപയോഗിച്ച് സാമ്പത്തിക ക്ലെയിമിനെക്കുറിച്ച് അന്വേഷിക്കാം. പിഴ, ഫീസ്, വിമാന ടിക്കറ്റ് നിരക്ക് എന്നിവ ഉൾപ്പെടെ പേയ്മെന്റിനായുള്ള നിശ്ചിത ക്ലെയിം തിരഞ്ഞെടുക്കണം.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വേണം പേയ്മെന്റ് നടപടികൾ പൂർത്തിയാക്കാൻ. ഇടപാടുകൾ പൂർത്തിയാക്കിയ ശേഷം രസീത് ഡൗൺലോഡ് ചെയ്യാം.

Related Posts