Your Image Description Your Image Description

ലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസ് വിടുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായാണ് റിപ്പോർട്ട്.

രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ റിലീസ് ചെയ്യാൻ ഒരു നിബന്ധന മുന്നോട്ടുവെച്ചതായാണ് വിവരം. സഞ്ജുവിനെ ചെന്നൈക്ക് കൈമാറണമെങ്കിൽ പകരം താരങ്ങളെ നൽകണമെന്നാണ് രാജസ്ഥാന്റെ നിലപാടെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. സഞ്ജുവിന് പകരം രണ്ടുതാരങ്ങളെ തങ്ങൾക്ക് വേണമെന്നാണ് രാജസ്ഥാന്റെ ആവശ്യം.

ട്രേഡ് വിന്‍ഡോയിലൂടെ സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ പദ്ധതി. എന്നാൽ രാജസ്ഥാൻ പകരമായി രണ്ട് ചെന്നൈ താരങ്ങളെ ആവശ്യപ്പെടുകയാണ്. കഴിഞ്ഞ സീസൺ അവസാനിച്ചതിനു പിന്നാലെ തന്നെ സഞ്ജു ചെന്നൈ സൂപ്പർ കിം​ഗ്സിലേക്ക് ചേക്കറുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതിഹാസ താരം എം എസ് ധോണിയുടെ പിൻ​ഗാമിയായി സഞ്ജു ചെന്നൈ സൂപ്പർ കിം​ഗ്സ് നായകനായി എത്തുമെന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു.

Related Posts