Your Image Description Your Image Description

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് (916) സ്വർണത്തിന് 9290 രൂപയും പവന് 74,320 രൂപയുമാണ് ഇന്ന് വിപണിവില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപ കൂടി 7620 രൂപയും 14 കാരറ്റിന് 5935 രൂപയും ഒമ്പത് കാരറ്റ് സ്വർണത്തിന് 3825 രൂപയുമാണ് വില. വെള്ളി ഗ്രാമിന് 120 രൂപയിലും വിൽപന നടക്കുന്നു.

ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കഴിഞ്ഞ ദിവസം കുറഞ്ഞത്. വ്യാഴാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് യഥാക്രമം 9,170 രൂപയും 73,360 രൂപയുമായിരുന്നു വില. ജൂലൈ 23ന് സ്വർണ വില സർവകാല റെക്കോഡിൽ എത്തിയ ശേഷം തുടർച്ചയായി കുറഞ്ഞിരുന്നു. 75,040 രൂപയായിരുന്നു അന്ന് പവൻ വില. 24ന് 74040 രൂപയും 25ന് 73680 രൂപയുമായി. 26ന് 73280 എത്തിയ ശേഷം മൂന്നുദിവസം മാറ്റമില്ലാതെ തുടർന്നു. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞതോടെ പവന് 73200 രൂപയായിരുന്നു.

Related Posts