Your Image Description Your Image Description

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പമുണ്ടെന്ന് ഇറാന് യുഎഇ ഉറപ്പുകൊടുത്തു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ തുടരുമെന്നാണ് യുഎഇ വ്യക്തമാക്കി.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യമാണ്. ഇറാനില്‍ ഭരണമാറ്റം വേണമെന്നാണ് സംഘര്‍ഷ സാഹചര്യത്തില്‍ ഷാ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ ഭരണാധികാരിയുടെ മകന്‍ റസ പഹ്ലാവിയാണ് ഇറാനില്‍ ഭരണ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടത്. വിദേശ അഭയത്തില്‍ കഴിയുകയാണ് റസ പഹ്ലാവി.

ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഇന്ത്യന്‍ എംബസി. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടുത്ത ജാഗ്രത വേണമെന്നും ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്നുമാണ് ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുള്ളത്. ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് ഇ-വിസക്കുള്ള അപേക്ഷ നല്‍കാനുള്ള ലിങ്ക് നിലവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്രയേലില്‍ തുടരാന്‍ താല്‍പര്യമുള്ളവര്‍ എംബസിയില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *