Your Image Description Your Image Description

ഷൈൻ ടോം ചാക്കോ നായകനായെത്തിയ ‘ദി പ്രൊട്ടക്ടർ’ തിയേറ്ററുകളിൽ 25-ാം ദിവസത്തിലേക്ക്. ഹൊറർ ഇൻവെസ്റ്റിഗേഷൻ ജോണറിലെത്തിയ ചിത്രത്തിൽ പോലീസ് വേഷത്തിലാണ് ഷൈൻ എത്തിയിരിക്കുന്നത്. അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിച്ച് ജി.എം മനു സംവിധാനം നി‍ർവ്വഹിച്ചിരിക്കുന്നതാണ് ചിത്രം. വ്യത്യസ്തമായതും പേടിപ്പിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ കുറ്റാന്വേഷണ ചിത്രമെന്നാണ് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകാഭിപ്രായം.

സഹ സംവിധായകനായി സിനിമയിലെത്തി, ചെറിയ വേഷങ്ങളില്‍ നിന്നും നായക നടനിലേക്ക് ചുവടു മാറ്റിയ ഷൈൻ ഇതിനകം ഒട്ടേറെ വ്യത്യസ്ത വേഷങ്ങളിൽ സിനിമകളിൽ എത്തിയിട്ടുണ്ട്. ഇക്കുറിയും നായക വേഷത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ഷൈൻ. തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്‍റണിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *